ക്വിസ്റ്റിവൽ 2022 : ക്വിസ് കാർണിവൽ
കൊച്ചി കാർണിവലിന്റെ ഭാഗമായി മനോരമ ഹൊറൈസനും കൊച്ചി സിറ്റി പോലീസും ചേർന്നൊരുക്കുന്ന ‘ ക്വിസ്റ്റിവൽ ‘ ഓപ്പൺ ക്വിസ് ഡിസംബർ 28 ഉച്ചക്ക് രണ്ടു മണിക്ക് ഫോർട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറിൽ വച്ച് നടക്കും.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, പ്രൊഫഷനലുകൾക്കും, പൊതു ജനങ്ങൾക്കും പ്രായഭേദമെന്യേ പങ്കെടുക്കാം.കൊച്ചി, കേരളം, പോലീസ് സേനകൾ, പൊതു വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങളുണ്ടാകും.പ്രിലിമിനറി മത്സരം ഉച്ചയ്ക്ക് 2 മണിക്കും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വൈകീട്ട് 3 മണിക്കും നടക്കും.രണ്ട് പേരടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം.
കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായി എത്തുന്ന ക്വിസ്റ്റിവലിൽ പ്രിലിമിനറി റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന എട്ടു ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും.സെമി ഫൈനലിൽ നിന്നും നാല് ടീമുകൾ ഫൈനലിലെത്തും.മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷനർ അരുൺ കെ പവിത്രൻ ഐ.പി.എസ് ഫൈനലിൽ ക്വിസ് മാസ്റ്ററായെത്തും.
രജിസ്‌ട്രേഷൻ സൗജന്യമാണ്.വിജയികൾക്ക് നാൽപ്പത്തിനായിരം രൂപയോളം സമ്മാനമായി ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 70348 68382,70125 69672