മണപ്പുറം ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന സരോജിനി പത്മനാഭൻ മെമ്മോറിയൽ മെയ്ഡ് ഇൻ ഇന്ത്യ സീസൺ വണ്ണിലെ നാലാമത്തെ ക്വിസ് ഡിസംബർ 21 രാത്രി 7 മണിക്ക് www.qpositive.in എന്ന വെബ്സൈറ്റിലൂടെ നടക്കും.
കേരളത്തിലെ ഹയർസെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏറ്റവും വലിയ ഇന്ത്യ ക്വിസായ മെയ്ഡ് ഇൻ ഇന്ത്യയിൽ ഇത്തവണ ക്വിസ് മാസ്റ്ററായി എത്തുന്നത് തിരുവനന്തപുരം മുൻ സബ് കളക്ടറും ഇപ്പോൾ കോഴിക്കോട് ജില്ലാ വികസന കമ്മീഷണറുമായ എം എസ് മാധവിക്കുട്ടി ഐഎഎസ് ആണ്.
കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിലാണ് ശ്രീമതി മാധവിക്കുട്ടി തിരുവനന്തപുരത്ത് ചാർജ് എടുക്കുന്നത്.ആ കാലയളവിൽ നടത്തിയ ഏകോപന പ്രവർത്തനങ്ങളും, മറ്റു ദുരന്തനിവാരണ പ്രവർത്തനങ്ങളും 2021 ലെ മികച്ച റെവന്യൂ ഡിവിഷനൽ ഓഫീസ്,മികച്ച സബ് കളക്ടർ എന്നീ അവാർഡുകൾ അവർക്ക് നേടി കൊടുത്തു.നൂതനമായ വികസന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ എം എസ് മാധവിക്കുട്ടി ഐ എ എസിന് ക്യൂ പോസിറ്റീവിന്റെ ഊഷ്മളമായ സ്വാഗതം.
പ്രാരംഭ ഘട്ടമായ 10 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സോഷ്യൽ മീഡിയ ക്വിസിൽ ഓരോ ദിവസവും ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 2500,1500,1000 രൂപ വീതം സമ്മാനം ലഭിക്കും.ഇതിനു പുറമെ ആകെ നൂറ് വിജയികൾക്ക് മാതൃഭൂമി ക്വിസ് മാസ്റ്റർ എന്ന പുസ്തകം സമ്മാനമായി ലഭിക്കും.