സരോജിനി പദ്മനാഭൻ മെയ്ഡ് ഇൻ ഇന്ത്യ ക്വിസിന്റെ ആദ്യ മത്സരം ഡിസംബർ 5ന്
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, മണപ്പുറം ഫൗണ്ടേഷൻ ക്യു ഫാക്ടറിയുമായി ചേർന്ന്, സരോജിനി പദ്മനാഭൻ മെമ്മോറിയൽ മെയ്ഡ് ഇൻ ഇന്ത്യ ക്വിസ് എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ ഇന്ത്യാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന മത്സരത്തിൽ, രണ്ടര ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കേരളത്തിലെ ഹയർ സെക്കന്ററി – കോളേജ് വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം.
10 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സോഷ്യൽ മീഡിയ ക്വിസ് ആണ് മത്സരത്തിന്റെ ആദ്യ ഘട്ടം. ഈ ഘട്ടത്തിൽ, ഓരോ ദിവസവും ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 2500,1500,1000 രൂപ വീതം സമ്മാനം ലഭിക്കും.ഇതിനു പുറമെ ആകെ നൂറ് വിജയികൾക്ക് മാതൃഭൂമി ക്വിസ് മാസ്റ്റർ എന്ന പുസ്തകം സമ്മാനമായി ലഭിക്കും.
ക്വിസിങ് രംഗത്ത് സുപരിചിതനായ അരുൺ.കെ.പവിത്രൻ ഐ.പി.എസ് ആദ്യ മത്സരം നയിക്കും.
ഡിസംബർ 5 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് ക്യൂ പൊസിറ്റിവ് വെബ് സൈറ്റിൽ ക്വിസിലെ ചോദ്യങ്ങൾ ലഭിക്കും.ഉത്തരങ്ങൾ വാട്സ്ആപ് വഴി അയക്കാം.
രണ്ടു പേരടങ്ങുന്ന ടീമായാണ് മത്സരിക്കേണ്ടത്.
രജിസ്‌ട്രേഷൻ ആരംഭിച്ചു.രജിസ്‌ട്രേഷനും
കൂടുതൽ വിവരങ്ങൾക്കും :
70125 69672, www.qpositive.in